ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; 17 പേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക് വന്ന് പൊട്ടുകയായിരുന്നു പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. സാരമായി പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top