കലാമണ്ഡലം സത്യഭാമ മാപ്പു പറയുക;RLV രാമകൃഷ്ണനെ പിന്തുണച്ച് സിനിമാ പാരഡൈസോ ക്ലബ്

ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. അനു പാപ്പച്ചന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സിനിമാ പാരഡൈസോ ക്ലബ് വിഷയത്തില്‍ പ്രതികരണമറിയിച്ചത്. കലാമണ്ഡലം സത്യഭാമ ഇയാള് ഇയാള് എന്ന് പറയുന്ന രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണ്. അവര്‍ പറയുന്നത് വര്‍ണ്ണവെറിയും ജാതി വെറിയുമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയുമല്ല. കലാഭവന്‍ മണിയെയും ഇതേ മനോഭാവത്തോടെയാണ് സമീപിച്ചിരുന്നത് എന്നും കുറിപ്പില്‍ പറയുന്നു.

Top