പ്രശസ്ത ചെണ്ട വിദ്വാൻ കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു

കൊച്ചി : കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു. 89 വയസ്സായിരുന്നു. ആര്‍എല്‍വി കോളജില്‍ കഥകളി വിഭാഗം ചെണ്ട അധ്യാപകനായിരുന്നു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ഉത്സവത്തിന് മുടക്കമില്ലാതെ തുടർച്ചയായി അമ്പത്‌ വർഷം കഥകളിക്ക്‌ ചെണ്ടയിൽ താളമിട്ട റെക്കോഡിന്റെ ഉടമ കൂടിയാണ്, പൂർണത്രയീശ ദാസനായ, ‘പൊതുവാളാശാൻ’ എന്നറിയപ്പെടുന്ന കലാമണ്ഡലം കേശവ പൊതുവാൾ.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, തൃപ്പൂണിത്തുറ പൂർണത്രയീശ പുരസ്കാരം, കലാമണ്ഡലം കൃഷ്ണൻ നായർ സുവർണ ജൂബിലി പുരസ്കാരം, മേളാചാര്യ പുരസ്കാരം, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പുരസ്കാരം, ഉണ്ണായി വാരിയർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിനകത്തും വിദേശങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Top