ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: അന്വേഷണത്തിന് സ്വതന്ത്ര സമിതി

ചെന്നൈ: ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന് കീഴിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ സമിതി. പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ പ്രതികളിലൊരാളായ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനെ തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ഹരി പത്മനെ കൂടാതെ മൂന്ന് അധ്യാപകരെ കൂടി കലാക്ഷേത്രയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

അധ്യാപകരായ സഞ്ജിത് ലാൽ, സായ് കൃഷ്ണൻ, ശ്രീനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോളേജ് യൂണിയൻ തയ്യാറാക്കിയ കത്തിൽ ഇവരിൽ നിന്ന് വാക്കാലുള്ള ലൈംഗികാധിക്ഷേപവും പീഡനവും നേരിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

Top