മണിയുടെ ഓർമ്മ ദിനത്തിൽ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Chalakudyaran chengathy

ലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭ ഓർമ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുബോഴാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കിയത്.

വിനയൻ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അവതരിപ്പിച്ചത്. ”ചാലക്കുടിക്കാരൻ ചങ്ങാതി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയ സുഹൃത്തുക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു. കലാഭവൻമണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശകളും,കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം.എന്ന് വിനയൻ കുറിച്ചു.

സെന്തില്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉമ്മര്‍ മുഹമ്മദാണ്. വിനയന്‍ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആല്‍ഫാ ഫിലിംസിനുവേണ്ടി ഗ്ലാസ്റ്റണ്‍ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top