kalabhavan-mani-death-relatives-statement

തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനാകാതിരുന്ന പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ബന്ധുക്കള്‍ക്ക് അതൃപ്തി. തങ്ങളുടെ അതൃപ്തി അറിയിച്ച് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

പൊലീസ് പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം.

ആക്ഷേപങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കാന്‍ രാമകൃഷ്ണനും നിമ്മിക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നു കണ്ടെത്താന്‍ അന്നു കേസ് അന്വേഷിച്ച പൊലീസിനു കഴിഞ്ഞിരുന്നില്ല. മണി മരിച്ചു കഴിഞ്ഞ് പാടിയിലെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.

മണിയുടെ ശരീരത്തില്‍ മാരകമായ കീടനാശിനിയുടെ അംശമുണ്ടായിരുന്നതായി ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയകതാണു സംശയത്തിനിട നല്‍കിയത്.

കരള്‍ രോഗമുണ്ടായിരുന്ന മണിയുടെ ശരീരത്തില്‍ വ്യാജമദ്യം എത്തിയതാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

തെളിവുകള്‍ നശിപ്പിക്കപ്പെട്ടതാണ് അന്വേഷണത്തെ ബാധിച്ചത്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്താണ് മണി മരിച്ചത്. അന്നു പാടിയിലെത്തിയ പൊലീസ് വേണ്ടവിധം തെളിവുകള്‍ ശേഖരിച്ചില്ലെന്ന് ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നു.

Top