മലയാളികളുടെ മണികിലുക്കം ; കലാഭവന്‍ മണി ഓർമ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം

ലയാള സിനിമയിലും , മലയാളികളുടെ മനസിലും നിറഞ്ഞുനിന്നിരുന്ന കലാഭവന്‍ മണി എന്ന അതുല്യ പ്രതിഭ ഓർമ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. സിനിമയിൽ തന്റെ കഴിവുകൾ കൊണ്ട് ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച കലാഭവന്‍ മണി മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

2016 മാർച്ച് 6നായിരുന്നു കലാഭവന്‍ മണി എന്ന പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞത്. അപ്രതീക്ഷിതമായ ഈ മരണത്തിൽ ഇന്നും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

1995ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മണി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വില്ലനായും , സഹനടനായും , നായകനായും മണി തിളങ്ങി. ഉയരങ്ങൾ കീഴടക്കുമ്പോഴും തന്റെ ഭൂതകാലത്തെ ഒരിക്കലും മണി മറന്നിരുന്നില്ല. ചാലക്കുടിക്കാരൻ എന്ന സാധാരണക്കാരനായി എന്നും ജനങ്ങൾക്കൊപ്പം ജീവിക്കുകയായിരുന്നു മണി.

Top