കളയിലെ പ്രണയരംഗം ചിത്രീകരിച്ച മേക്കിങ് വീഡിയോ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് ‘കള’. കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു.’സിനിമയെ ഒരു പോലെ സ്‌നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്‌നമായിരുന്നു ‘കള’യെന്നാണ് ചിത്രത്തിന്റെ പാക്കപ്പിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പില്‍ ടൊവിനോ തോമസ് പറഞ്ഞത്.

<iframe src=”https://www.facebook.com/plugins/video.php?height=311&href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fvideos%2F304110887863649%2F&show_text=false&width=560″ width=”560″ height=”311″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

സംഘട്ടനരംഗങ്ങള്‍ കളയുടെ ഹൈലൈറ്റ് ആണെന്നാണ് രോഹിത് പറഞ്ഞത്. കഥ അത് ആവശ്യപ്പെടുന്നുണ്ട്. കുറെ സമയം നീണ്ടു നില്‍ക്കുന്ന സംഘട്ടനരംഗങ്ങള്‍ ഉണ്ട്. സംഘട്ടനരംഗങ്ങള്‍ക്ക് വേണ്ടി കഥ ഒരുക്കിയിട്ടില്ല, കഥ ആവശ്യപ്പെടുന്നതനുസരിച്ചാണ് സംഘട്ടനരംഗങ്ങള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നതെന്നും രോഹിത് പറഞ്ഞു. ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരുടെ അഭിനയമികവും ചിത്രത്തില്‍ കൈയടി നേടുന്നു.

 

Top