‘കക്ഷി അമ്മിണിപ്പിള്ള’യില്‍ കാന്തിയെന്ന പ്ലസ്സ് സൈസ്സ് നായികയായി ഫറാ ഷിബ്‌ല

വാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കാന്തിയെന്ന പ്ലസ്സ് സൈസ്സ് നായികയായി ഫറ ഷിബ് ല എത്തുന്നു.

ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി പുതുമുഖതാരം അശ്വതി മനോഹരനാണ് എത്തുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് അശ്വതി മനോഹരന്‍ നായികയായി അരങ്ങേറിയത്. അങ്കമാലി ഡയറീസിലും ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, സുധീഷ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സനിലേഷ് ശിവന്‍. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. സംഗീത സംവിധാനം ബിജിപാല്‍, അരുണ്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

Top