സുധീര്‍ പറവൂര്‍ ‘കക്ഷി അമ്മിണിപ്പിള്ള’യില്‍ ആച്ചി ആയി എത്തുന്നു ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

വാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കോമഡി വേദികളിലെ നിറസാന്നിധ്യം സുധീര്‍ പറവൂര്‍ – ആച്ചി എന്ന വേഷത്തെ അവതരിപ്പിക്കുന്നു. സുധീറിന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് അശ്വതി മനോഹരന്‍ നായികയായി അരങ്ങേറിയത്. അങ്കമാലി ഡയറീസിലും ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Top