ജലനിരപ്പ് ഉയര്‍ന്നു; കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

പത്തനംതിട്ട: ജലനിരപ്പ് ഉയരുന്നതിനാല്‍ കക്കി ആനത്തോട് ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. 15 സെന്റിമീറ്റര്‍ കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

ഇതേതുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് 10 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കക്കാട്ടാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top