പത്തനംതിട്ട കക്കി-ആനത്തോട് റിസര്‍വോയറില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കക്കി-ആനത്തോട് റിസര്‍വോയറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴയുടെ ഫലമായി നീരൊഴുക്ക് ശക്തമായതിനാലാണ് ജാഗ്രതാ നിര്‍ദേശം. റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.

റിസര്‍വോയറില്‍ 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ് യഥാക്രമം നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലാണ് കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തണം.

Top