കക്കി – ആനത്തോട് ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടും മൂന്നും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്.

പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ശനിയാഴ്ച രാവിലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴയാണ് ലഭിച്ചത്. ഡാമിന്റെ സംഭരണ ശേഷിയുടെ 93.9 ശതമാനം നിറഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. ശനിയും ഞായറും പത്തനംതിട്ടയില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്.

 

Top