കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍. ഒരടി വീതമായിരിക്കും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.

കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കക്കയം റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ് ഉള്ളത്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കുന്നത്.

ഷട്ടര്‍ ഒരടി വീതം തുറക്കാന്‍ അനുമതി നല്‍കണമെന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

Top