കാക്കനാട് തോക്ക് പിടികൂടിയ സംഭവം; അന്വേഷണസംഘം കശ്മീരിലേക്ക്

gun-shoot

കൊച്ചി: കാക്കനാട് തോക്ക് പിടികൂടിയ സംഭവത്തില്‍ അന്വേഷണ സംഘം ജമ്മുകശ്മീരിലേക്ക് പുറപ്പെടും. ഈ മാസം പതിനഞ്ചിനാണ് അന്വേഷണ സംഘം പുറപ്പെടുന്നത്. കേരളത്തില്‍ തോക്കുകള്‍ എത്തിയത് ജമ്മുകശ്മീരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അതേസമയം, കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top