തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി ‘കാക്കിപ്പട’

കൊച്ചി : പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. അപ്പാനി ശരത്,നിരഞ്ജ് മണിയൻ പിള്ള രാജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നത്. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, സി എ സുധീർ , മാലാ പാർവ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണ് സിനിമ.

Top