ഹെലികോപ്റ്റര്‍ ഏലായുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ട് കാജോള്‍

രു ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് കാജോള്‍.പ്രദീപ് സര്‍കാര്‍ സംവിധാനം ചെയ്യുന്ന ഹെലികോപ്റ്റര്‍ ഏലയിലൂടെ ആണ് കാജോളിന്റെ മടങ്ങി വരവ്.സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.

റിഥി സെന്നും കാജോളും ഒരുമിച്ചുള്ള പോസ്റ്ററില്‍ അവള്‍ എവിടെ,അവിടെ എല്ലായിടത്തും എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റര്‍. ‘എന്റെ കുഞ്ഞിനെ എങ്ങനെ പിടിച്ചു കൊള്ളുക’ എന്ന ക്യാപ്ഷനോട് കൂടിയാണ് നടി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

അജയ് ദേവ്ഗണ്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഒരു പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി നടക്കുന്ന ‘അമ്മ കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നത്.സെപ്റ്റബംര്‍ 14 കൂടി ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Top