കാജോള്‍ ചിത്രം ത്രിബംഗ നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങുന്നു

കാജോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ത്രിബംഗ നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങുന്നു. കാജോള്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത പങ്കുവെച്ചത്. രേണുക ഷഹാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്‍വി അസ്മി, മിഥില പല്‍ക്കര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അജയ് ദേവ്ഗണ്‍ ഫിലിംസും ബനിജയ് ആസിയയും ആല്‍കെമി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കുന്നത് അജയ് ദേവ്ഗണ്‍ ആണ്.

Top