മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കജോള്‍

ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണ്ണിന്റെയും കജോളിന്റെയും മകള്‍ നൈസയുടെ പതിനാറം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില്‍ ഇന്സ്റ്റഗ്രാമില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കജോള്‍. ചിത്രത്തിനൊപ്പം മകള്‍ക്കായി അതിമനോഹരമായ ഒരു കുറിപ്പും ഒപ്പം ചേര്‍ത്തു.

എന്റെ പ്രിയപ്പെട്ട മകള്‍ക്ക് ജന്മദിനാശംസകള്‍. നീ എത്ര വളര്‍ന്നാലും നീ എപ്പോഴും എന്റെ ഹൃദയമിടിപ്പാണ്. എന്റെ കൈകളില്‍ ഇപ്പോഴും നിന്റെ ആ കുഞ്ഞ് ഭാരമുണ്ട്. എന്നാണ് കജോള്‍ മകള്‍ക്കായി കുറിച്ചത്.

Top