തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളെ പിന്തള്ളി തമിഴകത്തെ ‘ക്വീന്‍’ കാജള്‍ അഗര്‍വാള്‍ ?

kajal-agarwal

ബോളിവുഡ് താരം കങ്കണ റണാവത്തിന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ക്വീന്‍’ എന്ന ചിത്രം തമിഴില്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ നായികയായി കാജള്‍ അഗര്‍വാള്‍.

തെന്നിന്ത്യന്‍ ഗ്ലാമര്‍ നടിമാരായ നയന്‍താര, തൃഷ എന്നിവരടക്കമുള്ള മുന്‍നിര നായികമാരുടെ പേര് ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ നായികയാവാന്‍ കാജള്‍ അഗര്‍വാളിനെ സമീപിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്‌.

ക്വീന്‍ മലയാളത്തില്‍ റിമെയ്ക്ക് ചെയ്യുമ്പോള്‍ അമലാ പോള്‍ നായികയായെത്തുമെന്നും സൂചനയുണ്ട്‌.

തമിഴിനെ കൂടാതെ കന്നഡയിലും മലയാളത്തിലും ചിത്രം ഒരുക്കുന്നുണ്ട്. കന്നഡയിലും തമിഴിലും രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിന്ദിയില്‍ ലിസ ഹെയ്ഡന്‍ അവതരിപ്പിച്ച കഥാപാത്രത്തെ എല്ലാ ഭാഷകളിലും എമി ജാക്‌സനാവും അവതരിപ്പിക്കുക.

2014ല്‍ വികാസ് ബാല്‍ സംവിധാനം ചെയ്ത ‘ക്വീന്‍’ നിഷ്‌കളങ്കയായ ഒരു വധുവിന്റെ കഥ പറയുന്ന ചിത്രമാണ്.

Top