കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രം ‘രണരംഗം’;ട്രെയിലര്‍ ഓഗസ്റ്റ് നാലിന് പുറത്ത് വിടും

സുധീര്‍ വര്‍മ്മ സംവിധാനം ചെയ്ത് ശര്‍വാനന്ദ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രണരംഗം’. ചിത്രത്തിന്റെ ട്രെയിലര്‍ ഓഗസ്റ്റ് നാലിന് പുറത്തുവിടും. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായികാ വേഷത്തില്‍ എത്തുന്നത്.

കല്യാണി പ്രിയദര്‍ശന്‍, അതുല്‍ കുല്‍ക്കര്‍ണി, സുബ്ബരാജു, ബ്രഹ്മജി, ദേവയാനി, അരുണ്‍ വിജയ്, മാധവ് വാസ്, രാജീവ് കനകല, ആദര്‍ശ് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സൂര്യദേവര നാഗ വംശി ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദിവാകര്‍ മണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ഓഗസ്റ്റ് 15-ന് തീയേറ്ററുകളില്‍ എത്തും .

Top