കാജല്‍ അഗര്‍വാൾ ചിത്രം ‘അർജുൻ & അനു’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു & അര്‍ജുന്‍ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. അര്‍ജുന്‍ & അനു എന്ന പേരിലാണ് മലയാളത്തില്‍ ചിത്രമെത്തുന്നത്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിഷ്ണു മാഞ്ചു നായകനാകുന്ന ആദ്യ ചിത്രമാണ് മൊസഗല്ലു.അമേരിക്കന്‍ സംവിധായകന്‍ ജെഫ്രി ചിന്‍ ഒരുക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.വിഷ്ണു തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.പാന്‍ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 18ന് തീയേറ്ററുകളിൽ എത്തും.

Top