കൈതി ഹിന്ദി റീമേക്ക് ‘ഭോല’ 2023ൽ

തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൈതി’യുടെ ഹിന്ദി റീമേക്ക് ഒരുക്കാൻ അജയ് ദേവ്ഗൺ. ‘ഭോല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജയ് ദേവ്ഗണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ്. ഭോലയുടെ ചിത്രീകരണം ആരംഭിച്ചതായും അടുത്ത വർഷം മാർച്ച് 31 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. “നേരത്തെ തയാറെടുപ്പുകൾ നടത്തിയിരുന്നു. കാമറയ്ക്ക് പിന്നിൽ വന്ന് ലൈറ്റിസ്, കാമറ, ആക്ഷൻ എന്ന ആ മാന്ത്രിക വയ്ക്കുകൾ പറയാനേ ബാക്കിയുണ്ടായുള്ളു,” അവസാന ചിത്രം ഇറങ്ങി മാസങ്ങൾ മാത്രം പിന്നിടെ പുതിയ ചിത്രം എങ്ങനെ ഒരുക്കാനാകും എന്ന ചോദ്യത്തിന് ഇതായിരുന്നു നടന്റെ മറുപടി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കൈതി’. വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച് കളക്ഷൻ സ്വന്തമാക്കിയിരുന്നു.

 

 

Top