ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത്; കോടതി വിധി ബാലിശമെന്ന് കൈതപ്രം

kaitapram

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെ എതിര്‍ത്ത് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണെന്നും കൈതപ്രം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നം സര്‍ക്കാരിന് തലവേദനയാകുമെന്നും കൈതപ്രം വ്യക്തമാക്കി.

അതേസമയം, ശബരിമല തന്ത്രി കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച കാര്യം അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്നും കോടതിവിധിയില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുക എന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറും അഭിപ്രായ സമന്വയത്തിന് കമ്മീഷനെ നിയോഗിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് തള്ളിയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Top