kairali chanel and cpm group get cause

തിരുവനന്തപുരം: ഗുരുവായൂരില്‍ ബി.ജെ.പി ഓഫീസ് ഉദ്ഘാടനത്തില്‍ ജാതിയുടെ പേരില്‍ താന്‍ ചിലരെ മാറ്റിനിര്‍ത്തിയെന്നുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സി.പി.എം നേതൃത്വത്തിനും കൈരളി ചാനലിനും എതിരെ പരാതി നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

താന്‍ ബ്രാഹ്മണ സമുദായത്തില്‍ പെട്ടയാളായതുകൊണ്ട് പിന്നോക്ക വിഭാഗക്കാരെ ഓഫീസ് ഉദ്ഘാടനത്തില്‍നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് ആരോപണം. ജാതിചിന്തയും സമുദായങ്ങള്‍ തമ്മിലുള്ള ശത്രുതയും വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

Top