kaipamangalam- k m noorudeen

തൃശൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന കെ എം നൂറുദ്ദീനാണ് പിന്മാറിയത്. ആര്‍എസ്പിക്കായിരുന്നു സീറ്റ് അനുവദിച്ചിരുന്നത്. മത്സരിക്കാനില്ലെന്ന് ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രതിഷേധം യുഡിഎഫിന്റെ ഭാഗത്തു നിന്നുയര്‍ന്ന സാഹചര്യത്തിലാണ് ഇദ്ദേഹം പിന്മാറിയത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് സൂചനകള്‍. ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥിത്ത്വത്തിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള അനുരജ്ഞന ശ്രമങ്ങളാണ് ആര്‍എസ്പിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം ജനവിധി തേടിയിരുന്നു. യുഡിഎഫുമായി ഒത്തുപോകാനാവില്ലെന്ന് നൂറുദ്ദീന്‍ പറഞ്ഞു.

യുഡിഎഫുമായി ഒത്തുപോകാന്‍ ആകില്ലെന്ന് നൂറുദീന്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തന രംഗത്ത് തന്നെ തുടരാനാണ് തനിക്ക് താല്പര്യം. ഇക്കാര്യങ്ങള്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നും നൂറുദീന്‍ പറഞ്ഞു. ആര്‍എസ്പിയുടേയും യുഡിഎഫിന്റേയും കുറ്റം കൊണ്ടല്ല. എന്റെ തന്നെ വ്യക്തിപരമായ തീരുമാനമാണ്, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടി ലൈനില്‍ പോകാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top