കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ ശ്വാസതടസത്തെ തുടര്‍ന്ന് മലയാളി മരിച്ചു

deadbody

ന്യൂഡല്‍ഹി: കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ ചൈന അതിര്‍ത്തിയില്‍ വെച്ച് ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം.സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീല അന്തര്‍ജന ആണ് മരിച്ചത്.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാന്‍ കഴിയാതെ ചൈന അതിര്‍ത്തിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തീര്‍ത്ഥാടനത്തിന് എത്തിയ മറ്റുള്ളവരും ഇവിടെ കുടുങ്ങിയിരിക്കുകയാണ്.

Top