ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്ന് ബിജെപി

ന്യൂഡല്‍ഹി: ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടാന്‍ പോകുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്ന് ബിജെപി നേതാവ് കൈലാശ് വിജയവാര്‍ഗിയ.

ചായവില്‍പ്പനക്കാരനായ ഒരാള്‍ പ്രധാനമന്ത്രിയായി, ഇപ്പോഴിതാ ഒരു ദളിത് പ്രസിഡന്റും. ഏത് സാധാരണക്കാരനും ഉന്നതങ്ങളില്‍ എത്താന്‍ കഴിയും എന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ആര്‍എസ്എസ് ബന്ധം കൊണ്ടാണെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി. രാംനാഥ് കോവിന്ദ് ആര്‍എസ്എസുകാരനാണെങ്കില്‍ എന്താണ് കുഴപ്പം, ആര്‍എസ്എസ്സുകാര്‍ പാകിസ്താനില്‍ നിന്ന് വന്നവരൊന്നുമല്ലല്ലോയെന്നും കൈലാശ് വിജയവാര്‍ഗിയ പ്രതികരിച്ചു.

യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ ലളിത ജീവിതം നയിക്കുന്ന പശ്ചാത്തലമാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Top