കഗിസൊ റബാഡയെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു

rabada

കേപ് ടൗണ്‍: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ കഗിസൊ റബാഡയെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ഈ അവാര്‍ഡ് അടക്കം ആറ് പുരസ്‌കാരങ്ങളാണ് റബാഡ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് താരം, ഏകദിന താരം, കളിക്കാര്‍ തെരഞ്ഞെടുത്ത മികച്ച താരം, ആരാധകര്‍ തെരഞ്ഞെടുത്ത താരം, ഡെലിവറി ഓഫ് ദി ഇയര്‍ എന്നീ പുരസ്‌കാരങ്ങളെല്ലാം റബാഡ സ്വന്തമാക്കി. അതേ സമയം, പോയ വര്‍ഷത്തെ അന്താരാഷ്ട്ര ടി20 താരം എ ബി ഡിവില്ലിയേഴ്‌സാണ്.

2016ലാണ് റബാഡയെ ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്. ഹാഷിം അംല, ജാക് കാലിസ്, മഖായന്‍ എന്റിനി, എബി ഡിവില്ലേഴ്‌സ് എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കിയവര്‍.

Top