പൃഥ്വിരാജും വിവേക് ഒബ്റോയിയും നേര്‍ക്കുനേര്‍; ഷാജി കൈലാസിന്‍റെ കടുവ ടീസര്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവയുടെ രണ്ടാമത്തെ ടീസർ പുറത്തെത്തി. നായകന്റെ മാസ്, ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിൽ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെയും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷാജി കൈലാസിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മലയാളത്തിൽ എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാൽ കടുവയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാൽ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോൺ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിർത്തിവച്ചിരുന്നു. പിന്നീട് എലോൺ പൂർത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചത്.

Top