kadu pookkunna neram releasing

ഡോ.ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ ജനുവരി 6 ന് തീയറ്ററുകളിലെത്തും. ഇന്ദ്രജിത്ത്-റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി ദേശീയ അന്തര്‍ ദേശീയ ചലച്ചിത്ര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ് ‘കാട് പൂക്കുന്ന നേരം’.

തീയേറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മ്മാതാക്കളും തീയ്യറ്ററുടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ്. ഗോവ , തിരുവനന്തപുരം ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത് .

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് നിര്‍മാണം. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍, ശബ്ദ മിശ്രണം പ്രമോദ് തോമസ്, എഡിറ്റിംഗ് കാര്‍ത്തിക് ജോഗേഷ്, സംഗീതം സന്തോഷ് ചന്ദ്രന്‍, ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റും അരവിന്ദ്, സ്റ്റില്‍സ് അരുണ്‍ പുനലൂര്‍, ഡിസൈന്‍സ് കോളിന്‍സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ ശെല്‍വരാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഷിജിത് പുരുഷോത്തമന്‍.

Top