കതിരൂര്‍ മനോജ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ 15 പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.

ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം കിട്ടി ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധിയോടെയായിരുന്നു ജാമ്യം. 2014 ലാണ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊല്ലപ്പെട്ടത്. 2014 സെപ്റ്റംബര്‍ 11 ന് വിക്രമന്‍ അറസ്റ്റിലായി. കേസില്‍ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

 

Top