kade pookunna neram

ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരത്തിന്റെ ആദ്യ പ്രദര്‍ശനം ലോക പ്രശസ്തമായ മോണ്‍ട്രിയല്‍ ചലച്ചിത്ര മേളയില്‍.

ഈ മാസം 25 മുതല്‍ സെപ്റ്റംബര്‍ 5 വരെ കാനഡയില്‍ നടക്കുന്ന നാല്പതാമത് മോണ്‍ട്രിയല്‍ ചലച്ചിത്ര മേളയില്‍ ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമ വിഭാഗത്തിലേക്കാണ് കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെട്ടത്.
kade pookunna neram
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ഇന്ദ്രജിത്തും റിമാ കല്ലിങ്കലും മുഖ്യ വേഷത്തില്‍ എത്തുന്നു. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഈ വര്‍ഷത്തെ മോണ്‍ട്രീയല്‍ മേളയില്‍ ഇന്ത്യയില്‍ നിന്നു മൂന്ന് സിനിമകള്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത് .

മത്സര വിഭാഗത്തില്‍ പ്രശസ്ത ബംഗാളി സംവിധായകന്‍ ഗൗതം ഘോഷിന്റെ ഷംഖാചല്‍ എന്ന സിനിമയും ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമയില്‍ കാട് പൂക്കുന്ന നേരവും സിദ്ധാര്‍ഥ് ശിവയുടെ ചതുരം എന്ന സിനിമയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 15 ചലച്ചിത്ര മേളകളില്‍ ഒന്നാണ് മോണ്‍ട്രിയല്‍. അവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യന്‍ സിനിമകളില്‍ രണ്ടും മലയാളത്തില്‍ നിന്നാണെന്നത് ഏറെ അഭിമാനകരമാണ്.

Top