കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാര്‍; ശിക്ഷ വെള്ളിയാഴ്ച വിധിക്കും

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്.

സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ ജയനെ 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍വച്ച് പട്ടാപ്പകല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

Top