വിക്രം ചിത്രം ‘കടാരം കൊണ്ടാന്‍’; ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു

രാജേഷ് എം സെല്‍വയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. വിക്രം നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു.

‘കടാരം കൊണ്ടാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. പ്രിയന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസനും, ഷബീറും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത് കമലഹാസനാണ്.

Top