നിയമസഭാ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ തന്നെ മത്സരിച്ചേക്കുമെന്ന് കടന്നപ്പള്ളി

kadannappally ramachandran

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ കണ്ണൂരില്‍ തന്നെ മത്സരിച്ചേക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നിലവില്‍ കണ്ണൂര്‍ കോണ്‍ഗ്രസ് എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫ്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

അതേസമയം, കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. ചവറയില്‍ ഡോ.സുജിത്ത് വിജയനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായി. സുജിത്ത് വിജയന്റെ ചിഹ്നം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ കൂടി ഏറ്റെടുത്ത് അഞ്ച് സീറ്റില്‍ മത്സരിക്കും.

 

 

Top