കോവിഡ് കാലത്ത് ഒരുമയുടെ സന്ദേശം; തൈക്കുടം ബ്രിഡ്ജ് പുതിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

കോവിഡ് കാലത്ത് ഒരുമയുടെ സന്ദേശവുമായി തൈക്കുടം ബ്രിഡ്ജ് ഒരുക്കിയ പുതിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ വിവിധ കലാകാരന്മാരെ അണിനിരത്തി യൂട്യൂബ് ആവിഷ്‌കരിച്ച വണ്‍ നേഷന്‍ പ്രോജക്ടുമായി സഹകരിച്ചാണു വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ പല നാടുകളിലായിപ്പോയ കലാകാരന്മാര്‍ അവരവരുടെ വീടുകളില്‍ വച്ച് പാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും ഈ വീഡിയോയ്ക്കായി ഒന്നിക്കുകയായിരുന്നു.

കടലാടും, മിലേ സുര്‍ മേരാ തുമാരാ എന്നീ പാട്ടുകള്‍ സമന്വയിപ്പിച്ചാണ് ബാന്‍ഡ് വീഡിയോ അവതരിപ്പിക്കുന്നത്. വണ്ടര്‍വോള്‍ മീഡിയ നിര്‍മിച്ച വീഡിയോയില്‍ ഗോവിന്ദ് വസന്ത, വിപിന്‍ലാല്‍, ക്രിസ്റ്റിന്‍ ജോസ് എന്നിവര്‍ക്കൊപ്പം കൃഷ്ണ ബോംഗനെ, നിലാ മാധവ് എന്നിവരും പാടിയിട്ടുണ്ട്.

Top