‘കടകന്‍’ പക്കാ ആക്ഷന്‍ ചിത്രം; സെക്കന്റ് ലുക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാന്‍ ചിത്രം കടകന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ബോധിയും എസ്.കെ. മമ്പാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ഖലീലാണ് നിര്‍മാതാവ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടകന്‍’ ഒരു പക്കാ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത് സഭ, മണികണ്ഠന്‍ ആര്‍. ആചാരി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത, ഫാഹിസ് ബിന്‍ റിഫായി, പൂജപ്പുര രാധാകൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കുളപ്പുള്ളി ലീല, പ്രതീപ് ബാലന്‍, മീനാക്ഷി രവീന്ദ്രന്‍, സൂരജ് തേലക്കാട്, ഉണ്ണിനായര്‍, വിജയ് കൃഷ്ണന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡി.ഒ.പി: ടി. ഗോപാല്‍കൃഷ്ണ.
Top