കടകംപള്ളിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ കരി ഓയില്‍ പ്രയോഗം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചു. പാങ്ങപ്പാറ, കുറ്റിച്ചല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളിലാണ് കരി ഓയില്‍ ഒഴിച്ചത്. ചില പോസ്റ്ററുകള്‍ വലിച്ച് കീറിയിട്ടുമുണ്ട്. സംഭവത്തില്‍ സിപിഎം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കും.

കോണ്‍ഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികള്‍. ശബരിമല വിഷയമടക്കം സജീവ ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുന്നത്.

 

Top