ശബരിമല; സഞ്ചാര സ്വാതന്ത്രം തടയുന്നതിന് ആര്‍ക്കും അവകാശമില്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: പ്രാകൃതമായ ചെറുത്തു നില്‍പ്പാണ് കണ്ടതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സഞ്ചാര സ്വാതന്ത്രം തടയുന്നതിന് ആര്‍ക്കും അവകാശമില്ലെന്നും തൃപ്തി ദേശായി വന്നത് കോടതി വിധിയുടെ ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാരുടെ നാമജപ പ്രതിഷേധം തുടരുകയാണ്. എന്നാല്‍, എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങി പോവില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി.

അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ലെന്നും എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണെന്നും താന്‍ ഭഗവാന്റെ ഭക്തയാണെന്നും തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വ്യക്തമാക്കി.

Top