ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലി കടകംപള്ളിയും ശിവഗിരി മഠവും തര്‍ക്കത്തില്‍

kadakampally-surendran

ശിവഗിരി: ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലി തര്‍ക്കവുമായി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും രംഗത്ത്.

സംസ്ഥാനത്താവിഷ്‌കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളില്‍ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിക്കരുതെന്നും ഫെഡറല്‍ മര്യാദകള്‍ പാലിക്കപ്പെടണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന് വേണ്ടി കേരളം നിരവധി പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കേരള ടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിര്‍വഹണ ചുമതല നല്‍കിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ മോശമാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

എന്നാല്‍ കടകംപള്ളിക്ക് മറുപടിയുമായി ശ്രീനാരായണ ധര്‍മ്മ സംഘവും എത്തി. ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് ഐ ടി ഡി സിയെ ഏല്‍പ്പിക്കാന്‍ സംഘത്തിന് താല്‍പര്യമുണ്ടായിരുന്നെന്നും കേന്ദ്രത്തെ അതിന് വേണ്ടി സമീപിച്ചിരുന്നുവെന്നും അതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ടെന്നും സ്വാമി ശാരദാനന്ദ അറിയിച്ചു.

Top