തിരുവനന്തപുരത്ത് ഹോട്ട്‌സ്‌പോട്ടുകളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലക്കാര്‍ക്ക് ആശ്വസിക്കാം കേരള തലസ്ഥാനത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയില്‍ ഉള്ള രണ്ടുപേരുടെ നിലയിലും മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജി എംഎല്‍എക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ല. സാധാരണ നിലയിലുള്ള കാര്യം മാത്രമാണത്. വിവാദങ്ങളുടെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതില്ല. നിലവില്‍ ഉയരുന്ന വിവാദങ്ങളുടെ ഭാഗമായി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Top