വീണ്ടും അനുനയശ്രമവുമായി സര്‍ക്കാര്‍; കടകംപള്ളി സുരേന്ദ്രന്‍ സൂസപാക്യവുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ അനുനയശ്രമവുമായി സര്‍ക്കാര്‍.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യവുമായി ചര്‍ച്ച നടത്തുന്നു.

ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ഡോ.എം. സൂസപാക്യം നേരത്തെ അറിയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ വികാരമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കാണാതായവര്‍ക്കുള്ള കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കത്തയച്ചു.

Top