പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല; ജലീലിനെ പിന്തുണച്ച് കടകംപള്ളി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജലീലിനെ വിളിപ്പിച്ചത് അത്ര വലിയ വിഷയമല്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജലീല്‍ രാജിവയ്ക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. പഴയ മുഖ്യമന്ത്രിയെ എത്രമണിക്കൂര്‍ ചോദ്യം ചെയ്തു. പ്രക്ഷോഭത്തിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ആരാഞ്ഞു.

Top