കലാപത്തിനുള്ള ആഹ്വാനം പോലെയാണ് വാക്കുകള്‍; എന്‍എസ്എസിനെതിരെ കടകംപള്ളി

തിരുവനന്തപുരം: കലാപകാരികളെ സംരക്ഷിക്കുവാനുള്ളതാണ് എന്‍എസ്എസിന്റെ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കലാപത്തിനുള്ള ആഹ്വാനം പോലെയാണ് സുകുമാരന്‍ നായരുടെ വാക്കുകളെന്നും ഇത് അത്ഭുതപ്പെടുത്തുകയാണെന്നും വിശ്വാസം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ത്ഥാനമാണ് എന്‍എസ്എസ്. ജാതി, മത വിവേചനങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ വലിയ താല്‍പ്പര്യത്തോടെ എന്‍എസ്എസ് പങ്കെടുത്തിട്ടുണ്ട്. വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന ബിജെപിയെ പിന്തുണക്കുന്ന ഒരു സമീപനവും എന്‍എസ്എസ് സ്വീകരിക്കാന്‍ പാടില്ല, കടകംപള്ളി വ്യക്തമാക്കി.

സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top