അക്രമങ്ങള്‍ വിനോദ സഞ്ചാര മേഖലയെ ബാധിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ വിനോദ സഞ്ചാര മേഖലയെ ബാധിക്കരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണെന്നും കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന വിദേശ രാജ്യങ്ങളുടെ നിര്‍ദേശം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.

പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ബിജെപി, സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top