പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയിട്ടില്ല; കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: തന്നെ കാണാനെത്തിയ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റാങ്ക് ഹോൾഡേഴ്‌സിനുണ്ടായ വിഷമം കുറ്റബോധം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ തന്നോട് 500-ന് മുകളിലാണ് റാങ്കെന്ന് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചിരുന്നതായി മന്ത്രി സമ്മതിച്ചു.

നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി മാറിയില്ലേയെന്നും പി.എസ്.സിയുടെ റാങ്ക് പട്ടികയിൽ ഒരാളെ പോലും നിയമിക്കാതെ കാലാവധി തീര്‍ന്ന പട്ടികകളുള്ള കാര്യം അറിയാമോയെന്നും മന്ത്രി ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചു. ഇതിനു ഉദ്യോഗാര്‍ത്ഥികൾ ഒന്നും പ്രതികരിച്ചില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടല്ല പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾ തന്നെ കാണാനെത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു നല്ല സര്‍ക്കാരിനെ അവസാനഘട്ടത്തിൽ അപമാനിക്കാൻ തങ്ങൾ കരുക്കളും കളിപാവയുമായി മാറിയെന്ന കുറ്റബോധത്തിൽ നിന്നുണ്ടായ വിഷമമാണ് അവര്‍ക്കെന്നു മന്ത്രി പറഞ്ഞു.

Top