കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ശരണം വിളിച്ച് പ്രതിഷേധം

kadakampally surendran

കാസര്‍ഗോഡ്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍ഗോഡ് പ്രതിഷേധം. ശരണം വിളിച്ചാണ് പ്രതിഷേധം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മന്ത്രിയും കാസര്‍ഗോട്ടെ ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചര്‍ച്ചയ്‌ക്കെത്തിയതാണെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി നേതാക്കള്‍ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ എത്തിയത്. പിന്നീട് ശബരിമല വിഷയത്തില്‍ വാക്കുതര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. ആറ് പേരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Top