ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങിനെ പറയാന്‍ പാടില്ല, ആ സ്ഥാനത്ത് ഇരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് യോഗ്യതയില്ലന്നും മന്ത്രി അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ എന്നാണ് ഉത്തരവ്. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് വിവരം.

കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു.

Top