സഹകരണ മേഖലയുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി: കടകംപള്ളി

kadakampally-surendran

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, വായ്പകളുടെ മൊറട്ടോറിയം കാലാവധി ഒരു സാമ്പത്തികവര്‍ഷം കൂടി നീട്ടണമെന്നും കാര്‍ഷിക കാര്‍ഷികേതര കടങ്ങള്‍ പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

ആയിരം കോടി രൂപയുടെ പുതിയ വായ്പ നബാര്‍ഡ് മുഖേന കേരളത്തിന് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നബാര്‍ഡ് നല്‍കുന്ന ദീര്‍ഘകാല വായ്പയുടെ കാലാവധി അഞ്ചില്‍ നിന്ന് 15 വര്‍ഷമായി പുനക്രമീകരിക്കണം. പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം കേരളത്തിലെത്തും. സംഘത്തിന് ലഭിക്കുന്ന നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും തീരുമാനം. സംയോജിത സഹകരണ വികസന പദ്ധതി നടപ്പാക്കുന്നതിന് എന്‍സിഡിസി വായ്പ കുറയ്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 12.5 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമെങ്കിലുമാക്കി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, കടകംപള്ളി വ്യക്തമാക്കി.

Top